24 April Wednesday

പശ്ചിമഘട്ടത്തില്‍ അപൂര്‍വ കുഞ്ഞന്‍ തവളകളെ കണ്ടെത്തി

ദിലീപ് മലയാലപ്പുഴUpdated: Wednesday Feb 22, 2017

തിരുവനന്തപുരം> നഖത്തോളം മാത്രം വലിപ്പമുള്ള കുഞ്ഞന്‍ന്മാരയടക്കം അപൂര്‍വമായ  ഏഴിനം നിശാതവളകളെ കൂടി പശ്ചിമഘട്ടത്തില്‍ ഗവേഷകര്‍  കണ്ടെത്തി. ഡല്‍ഹി സര്‍വകാലാശാലയിലെ പരിസ്ഥിതിപഠനവകുപ്പ് പ്രഫസറും മലയാളികയുമായ ഡോ എസ് ഡി ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവയെ തിരിച്ചറിഞ്ഞത്. അഞ്ചു വര്‍ഷത്തോളം നീണ്ട ഗവേഷണങ്ങള്‍ക്കൊടുവിലാണ്  കണ്ടെത്തല്‍.

ലോകത്തെ തന്നെ ചെറിയ ഇനം തവളകളുടെ വിഭാഗത്തില്‍ പെടുന്നവയവയാണ് കണ്ടെത്തിയ നാലെണ്ണവും. 12.2 മില്ലിമീറ്റര്‍ മുതല്‍ 15.4 മില്ലിമീറ്റര്‍ മാത്രം വരെ വലിപ്പമുള്ളവയാണിവ. നിക്റ്റി ബക്ട്രാക്കസ് സ്പീഷിസില്‍പെടുന്നവയാണിവ. ചതുപ്പു നിലങ്ങളിലും ഇലകളുടെ മറവിലുമാണ് സാധാരണ കാണപ്പെടുക. പുലച്ചാടികളുടെ ശബ്ദം പുറപ്പെടുവിക്കുന്ന ഇവയെ തിരിച്ചറിയുകയും പ്രയാസമാണ്.

അഗസ്ത്യാര്‍മലയിലെ പ്രത്യേക ആവാസമേഖലയില്‍  നിന്ന് കണ്ടെത്തിയ 'വിജയന്‍സ് നിശാ തവള'ക്ക് 13.6 മില്ലീമീറററാണ് വലുപ്പം. ശബരിമലയിലെ പമ്പയില്‍ നിന്ന് കണ്ടെത്തിയ ശബരിമല നിശാ തവള(നിക്റ്റി ബക്ട്രാക്കസ് ശബരിമലൈ)ക്ക് 12.3 മില്ലീമീറ്ററും. ആതിരപ്പള്ളി മേഖലയില്‍ കണ്ടെത്തിയ കുഞ്ഞന് ആതിരപ്പള്ളി നിശാ തവളയെന്നാണ് പേരിട്ടിരിക്കുന്നത്. 13.1 മില്ലീമീറ്റര്‍ വലിപ്പമുള്ള മനലാല്‍ നിശാ തവള, 12.2 മില്ലീമീറ്റര്‍ വലിപ്പമുള്ള റോബിന്‍മൂര്‍സ് നിശാ തവള, കടലര്‍ നിശാ തവള, റാഡ് ക്ളിഫ്സ് നിശാത്തവള എന്നിവയാണ് മറ്റുള്ളവ.

ഇവയുടെ കണ്ടെത്തലോടെ പശ്ചിമഘടത്തില്‍കണ്ടെത്തിയ നിശാ തവള ഇനങ്ങളുടെ എണ്ണം 35 ആയി ഉയര്‍ന്നതായി ഡോ ബിജു പറഞ്ഞു. വംശനാശ ഭീഷണി നേരിടുന്നവയാണിവയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top