20 April Saturday

അസോളയ്ക്ക് അനുയോജ്യ സാഹചര്യങ്ങള്‍

എം കെ പി മാവിലായിUpdated: Thursday Aug 17, 2017

അസോളയുമായി ബന്ധപ്പെട്ട് ഒട്ടേറെ സംശയങ്ങള്‍ കാര്‍ഷികപംക്തിയിലേക്ക് വരാറുണ്ട്്. അതേക്കുറിച്ച് ഈ ലക്കം.
  വെള്ളത്തില്‍ വളരുന്ന പായലെന്നു തോന്നിക്കുന്ന പന്നല്‍വര്‍ഗത്തില്‍പ്പെട്ട കൊച്ചുസസ്യമാണ് അസോള. ഇതിനുള്ളില്‍ സഹജീവിയായി സൌഹൃദപരമായി വളരുന്ന നീലഹരിത പായല്‍ അന്തരീക്ഷത്തിലെ നൈട്രജനെ ശേഖരിച്ച് നൈട്രജന്‍ സംയുക്തങ്ങളും മാംസ്യഘടകങ്ങളുമാക്കി മാറ്റുന്നു. ഇതാണ് ഇതിനെ അത്ഭുതസസ്യമായി വിശേഷിപ്പിക്കുന്നതും, ജൈവജീവാണുവളം എന്ന പദവി നല്‍കി ആദരിക്കുന്നതും. അസോളയുടെ ആരോഗ്യകരമായ വളര്‍ച്ചയെ നിയന്ത്രിക്കുന്ന പല ഘടകങ്ങളുമുണ്ട്. അവയില്‍ പ്രധാനപ്പെട്ടതാണ് വെള്ളം. ജലദാരിദ്യ്രമുണ്ടായാല്‍ അസോള ഏതാനും മണിക്കൂറുകള്‍ക്കിടയില്‍ ചത്തൊടുങ്ങും. അതിനാല്‍ ജലനിരപ്പ് രണ്ടിഞ്ച് (അഞ്ചുസെ. മീറ്റര്‍) നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. വെള്ളം നാലിഞ്ച്വരെ ഉയരത്തിലുമാകാം.

സൂര്യപ്രകാശവും അസോളയുടെ വളര്‍ച്ചയെ സ്വാധീനിക്കുന്ന ഘടകമാണ്. അതിതീവ്രമായി ലഭിക്കുന്ന സൂര്യപ്രകാശം ഇതിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. ഉയര്‍ന്ന താപനിലയില്‍ ഈ സസ്യങ്ങള്‍ക്ക് വംശവര്‍ധന സാധ്യമാകാതെവരും. തണുപ്പ് കൂടുതലുള്ള പ്രദേശങ്ങളാണ് അനുയോജ്യം. ഭാഗികമായ സൂര്യപ്രകാശമാണ് ആരോഗ്യകരം. താപനില കൂടിയാല്‍ ഇവയുടെ തണ്ടിന് ചുവപ്പുനിറമാകുകയും സൂര്യപ്രകാശം ആഗിരണംചെയ്യുന്നത് കുറയുകയും അതുവഴി പ്രകാശസംശ്ളേഷണം കുറയുകയും ചെയ്യുന്നു. ഇതിന്റെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് അനുകൂലമായ താപനില 20-25 സെല്‍ഷ്യസ് ആണ്.

മണ്ണിന്റെ അമ്ളക്ഷാര നില അഥവാ പിഎച്ചും അസോളയുടെ ആരോഗ്യകരമായ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്ന ഘടകമാണ്. അമ്ളക്ഷാര വിഹീനാവസ്ഥ അഥവാ പിഎച്ച് ഏഴ് ആണ് ഏറ്റവും അനുയോജ്യമായ അവസ്ഥ. എന്നാല്‍ അതികഠിനമല്ലാത്ത അമ്ളാവസ്ഥയിലും അസോളയുടെ ജീവിതത്തിന് വലിയ ദുരിതങ്ങള്‍ അനുഭവപ്പെടാറില്ല. പൊതുവെ പറഞ്ഞാല്‍ പിഎച്ച് നില അഞ്ചിനും ഏഴിനും ഇടയിലാവുന്നതാണ് ഏറ്റവും ആരോഗ്യകരമായ അവസ്ഥ.
ആപേക്ഷിക ആര്‍ദ്രതയും അസോളയുടെ ആരോഗ്യത്തെ ബാധിക്കുന്ന ഘടകമാണ്. ഇത് 85 മുതല്‍ 90 ശതമാനമാണ് ഏറ്റവും അനുയോജ്യം. ആപേക്ഷിക ആര്‍ദ്രത 60 ശതമാനത്തില്‍ കുറവാണെങ്കില്‍ പെട്ടെന്ന് ഉണങ്ങാന്‍ സാധ്യതയുണ്ട്. വളരെ കൂടുതലായാലും കുഴപ്പമാണ്. പെട്ടെന്ന് രോഗബാധയുണ്ടാവുക ആപേക്ഷിക ആദ്രത കൂടിയ സാഹചര്യത്തിലാണ്.

ജൈവകൃഷിക്ക് ഏറെ പ്രാധാന്യം നല്‍കിവരുന്ന ഇക്കാലത്ത് ജൈവജീവാണുവളം എന്ന നിലയ്ക്ക് അസോളക്കൃഷിക്ക് ഏറെ പ്രാധാന്യമുണ്ട്. ഇതിനുപുറമെ സംപുഷ്ടമായ കാലിത്തീറ്റ, കോഴിത്തീറ്റ എന്നിവയായും അസോള ഉപയോഗിക്കാം.
ശേഖരിച്ച അസോള തനിയായോ തവിടില്‍ കലര്‍ത്തിയോ പരമാവധി അഞ്ചു കി.ഗ്രാംവരെ കറവമാടുകള്‍ക്ക് നല്‍കാം. കോഴി, കാട, താറാവ് എന്നിവയുടെ തീറ്റയിലും അസോള ഉള്‍പ്പെടുത്താം.

അസോളക്കൃഷിയിലും സുഖക്കേടും പുഴുക്കേടും ഉണ്ടാവാം. ഒച്ചാണ് പ്രധാന കീടബാധ. ചീയലാണ് രോഗബാധ. ഈ രോഗത്തിനു കാരണം റൈസക്ടോണിയ എന്ന ഫംഗസാണ്. ഇവ നിയന്ത്രിക്കാന്‍ വെര്‍മിവാഷ്, വേപ്പെണ്ണ, ഗോമൂത്രം എന്നിവ 10:6:1 എന്ന അനുപാതത്തില്‍ കലര്‍ത്തി പ്രയോഗിച്ചാല്‍ മതി. മണ്ണിരകമ്പോസ്റ്റിലൂടെ വെള്ളമോ,


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top