24 April Wednesday

കായീച്ചക്കെണി കര്‍ഷകര്‍ക്കുമുണ്ടാക്കാം

മഞ്ജുഷ ആര്‍ എസ്Updated: Thursday Mar 17, 2016

വെള്ളരി വര്‍ഗ്ഗത്തിലെ പച്ചക്കറികളുടെ പ്രധാന ശത്രുവാണ് കായീച്ചകള്‍. കീടനാശിനി ഉപോഗിച്ച് ഇവയെ നിയന്ത്രിക്കുക എന്നത് അപകടകരമാണ്. കാരണം  അങ്ങനെ ഉള്ള  നിയന്ത്രണം  പച്ചക്കറികളില്‍ കീടനാശിനിയുടെഅംശം നിലനിലക്കുന്നതിനും അതുവഴി ഭക്ഷണം വിഷമുള്ളതാകുന്നതിനും കാരണമാകുന്നു.  കൂടാതെ കായീച്ച ശല്യം മൂലം പച്ചക്കറി ഉണ്ടായതിന്റെ  30% വരെ  നഷ്ടപ്പെടുത്തുന്നതിനും, കര്‍ഷകര്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകുന്നതിനും കാരണമാകുന്നു.  

കായീച്ച നിയന്ത്രണത്തിലെ  ഏറ്റവും അത്യാവശ്യമായ മാര്‍ഗമാണ് വിവിധതരം കെണികളിലേക്ക് അവയെ ആകര്‍ഷിച്ച്  നശിപ്പിക്കുക എന്നത്  ഇതിനായി ഫിറമോണുകളും ആകര്‍ഷണ ശക്തിയുള്ള ഭക്ഷണ വസ്തുക്കളും  ഉപയോഗിക്കാം. പഴം, കഞ്ഞിവെള്ളം, ശര്‍ക്കര തുടങ്ങിയ  ഭക്ഷയവസതുക്കളോടൊപപം മാലത്തിയോണ്‍ അല്ലെങ്കില്‍ ഉഉഢജ എന്നീ കീടനാശിനികള്‍  കലര്‍ത്തി ചിരട്ട ഉറികളില്‍ തൂക്കുന്നത് കര്‍ഷകര്‍ക്ക് അനായാസേന ചെയ്യാവുന്നതാണ്.

എന്നാല്‍  ഫിറമോണ്‍ കെണികള്‍ക്ക് 100 രൂപ മുതല്‍ വിലയുണ്ട്. ഇവ വിപണിയിലും കാര്‍ഷിക സര്‍വകലാശാല കേന്ദ്രങ്ങളിലും  ലഭ്യമാണ്. എങ്കിലും വിലക്കൂടുതലും ലഭിക്കുവാനുള്ള ബുദ്ധിമുട്ടും ഉപയോഗിക്കുമ്പോഴുള്ള ഗുണത്തെപ്പറ്റിയുള്ള  അജ്ഞതയും ഫിറമോണ്‍  കെണികളുടെ ശരിയായ ഉപയോഗത്തെ തടസപ്പെടുത്തുന്നു. ഇതിനൊരു പരിഹാരമായാണ് ഹൈദരാബാദിലെ ദേശീയ വിള ആരോഗ്യ പരിപാലന ഇന്‍സ്റ്റിറ്റ്യൂട്ട്,   ചെലവു  കുറഞ്ഞ രീതിയില്‍ ഫിറമോണ്‍ കെണി ഉണ്ടാക്കുവാനുള്ള രീതി വികസിപ്പിച്ചത്. ഈ രീതിയില്‍ കര്‍ഷകര്‍ക്കും കര്‍ഷക ഗ്രൂപ്പുകള്‍ക്കും കുറഞ്ഞ ചെലവില്‍ ഫിറമോണ്‍ കെണികള്‍ ഉണ്ടാക്കാം. 

ഈ രീതിയുടെ അടിസ്ഥാന തത്വം ആണീച്ചകളെ വന്‍തോതില്‍  ആകര്‍ഷിച്ച് നശിപ്പിക്കുകയും അങ്ങനെ പ്രത്യുല്‍പാദനം   തടയുക എന്നതുമാണ്.  അതുവഴി  കായീച്ചകള്‍ പെരുകുന്നത് നിയന്ത്രിക്കാം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top