26 April Friday

പച്ചക്കറിവിളകളിലെ രോഗ, കീടബാധകൾ

രവീന്ദ്രൻUpdated: Thursday Jan 17, 2019


പച്ചക്കറിക്കൃഷിയിലെ പ്രധാന പ്രശ്നമെന്നത് രോഗങ്ങളും കീടങ്ങളുംതന്നെയാണ്. മിക്കപ്പോഴും നിയന്ത്രണമാർഗങ്ങൾ തേടുന്നത് രോഗ കീടാക്രമണം രൂക്ഷമാകുന്ന സന്ദർഭത്തിലായിരിക്കും. രോഗങ്ങൾക്കും കീടങ്ങൾക്കുമെതിരെ മുൻകരുതലാകാം. ആരോഗ്യമുള്ള ചെടി വളർത്തിയെടുക്കുന്നതിനാകണം പ്രഥമപരിഗണന. താഴെ പറയുന്ന പ്രവർത്തനങ്ങളും പരിചരണമുറകളും രോഗ- കീടബാധ അകറ്റാൻ ഉപകരിക്കും. 

അമ്ലതയേറിയ മണ്ണിൽ മണ്ണുപരിശോധനയുടെ അടിസ്ഥാനത്തിൽ കുമ്മായം ചേർക്കുക. പൊതുശുപാർശ അനുസരിച്ചാണെങ്കിൽ സെന്റ് ഒന്നിന് രണ്ടു കി.ഗ്രാം കുമ്മായം ചേർക്കണം. അടിവളമായി 100 കി.ഗ്രാം ട്രൈക്കോഡർമ കലർത്തിയ സമ്പുഷ്ട ജൈവവളം ചേർക്കണം. രോഗ കീട പ്രതിരോധശേഷിയുള്ള വിത്തിനങ്ങളൂം നാടൻവിത്തിനങ്ങളും
കൃഷിയിടം കളവിമുക്തമാക്കുക. കീടങ്ങളുടെ ഒളിത്താവളമാണ് കളകൾ. വെള്ളരി വർഗ വിളകൾ കൃഷി ചെയ്യുമ്പോൾ അങ്ങിങ്ങായി മുതിരവിത്ത് പാകി വളർത്തുക. മത്തൻ വണ്ടിനെ നിയന്ത്രിക്കുന്നതിന് ഇതുപകരിക്കും.

ചെടിയുടെ ചുവട്ടിൽ ജൈവവസ്തുക്കൾ ഉപയോഗിച്ച‌് പുതയിടുകവഴി ജൈവസമ്പുഷ്ടിയും ഈർപ്പ സംരക്ഷണവും സാധ്യമാക്കാം. രൂക്ഷഗന്ധമുള്ളതും അരുചികരവുമായ ശീതകാല പച്ചക്കറി ഇനമായ വെള്ളത്തൂള്ളിയും ഉള്ളിയും കൃഷി ചെയ്യാം. തക്കാളിക്കു ചുറ്റും ചോളവും തോട്ടത്തിനു ചുറ്റും ചെണ്ടുമല്ലിയും കൃഷി ചെയ്യുന്നത് കീടബാധ അകറ്റാൻ ഉപകരിക്കും. കൃഷിയിടം എല്ലാ ദിവസവും സന്ദർശിച്ച‌് കീടബാധയുടെ ആദ്യഘട്ടത്തിൽ കൈകൊണ്ട‌് നശിപ്പിക്കണം. പരാഗണത്തിനുശേഷം പിഞ്ചുകളകൾ കടലാസുകൊണ്ടോ പൊളിത്തീൻ സഞ്ചികൊണ്ടോ പൊതിഞ്ഞുവയ‌്ക്കണം.

തുളസിക്കെണി, മഞ്ഞക്കെണി, കഞ്ഞിവെള്ളക്കെണി, പഴക്കെണി, ഫെറമോൺ കെണി, വിളക്കുകെണി തുടങ്ങിയവ ആവശ്യാനുസരണം തയ്യാർ ചെയ്യണം. സാമ്പത്തിക നഷ്ടത്തോത് പരിധിക്കു പൂറത്തേക്ക് എന്ന അവസരത്തിൽ ജൈവ കീടനാശിനി പ്രയോഗമാകാം. രൂക്ഷഗന്ധമുള്ളതും അരുചികരവുമായ കാട്ടുതുളസി, പനിക്കൂർക്ക, പപ്പായ, പെരുവലം തുടങ്ങിയ 25 ഇന സസ്യങ്ങളിൽ അഞ്ചെണ്ണത്തിന്റെ ഇലച്ചാറുകൾ നിശ്ചിത അനുപാതത്തിൽ തയ്യാർ ചെയ്ത് തളിക്കുകയോ മാർക്കറ്റിൽ ലഭ്യമായ ജൈവ കീടനാശിനികൾ തളിക്കുകയോ ചെയ്യണം. മിത്രകീടങ്ങൾ, മിത്ര വൈറസുകൾ, മിത്ര കുമിളുകൾ എന്നിവ ഉപയോഗിച്ചും രോഗ കീടനിയന്ത്രണമാകാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top