24 April Wednesday

വിത്തിനു വേണം സുരക്ഷിത അകലം

രമേശന്‍ പേരൂല്‍Updated: Thursday Dec 8, 2016

ഏതൊരു കൃഷിക്കും പരമപ്രധാനം ഗുണമേന്മയുള്ള വിത്താണ്. വിത്തിനായി കായകള്‍ മാറ്റിവയ്ക്കാറുണ്ട്. നാട്ടിന്‍പുറത്ത്  സാധാരണയായി കര്‍ഷകര്‍ ചെയ്യുന്നതും അങ്ങനെയാണ്. മിക്കപ്പോഴും മാതൃഗുണം അവ കാണിക്കുന്നില്ലെന്ന് പരാതി  കേള്‍ക്കാറുണ്ട്. വിത്തുല്‍പ്പാദനത്തിനായി പച്ചക്കറിവിളകള്‍ പ്രത്യേകമായി കൃഷിചെയ്യുന്നതാണ് ഉചിതം. ഇത്തരത്തില്‍ കൃഷി ചെയ്യുന്ന വിവിധയിനം വിളകള്‍ക്ക് വിത്തിന്റെ പരിശുദ്ധി ഉറപ്പാക്കാനായി ശാസ്ത്രീയമായി സുരക്ഷിത അകലം (ISOLATION DISTANCE) നിഷ്കര്‍ഷിച്ചിട്ടുണ്ട്.

വിത്തുല്‍പാദനത്തിനായി പച്ചക്കറികൃഷി ചെയ്യുമ്പോള്‍ ചെടികള്‍തമ്മിലുള്ള അകലം:
പച്ചക്കറി വിള, സുരക്ഷിത അകലം എന്ന ക്രമത്തില്‍:
വെണ്ട: 200 മീറ്റര്‍ സംശുദ്ധിയില്ലാത്തതില്‍നിന്നുള്ള അകലം
തക്കാളി: 25 മീറ്റര്‍ (മറ്റുള്ള ചീരയിനങ്ങളില്‍നിന്നും സ്വീകരിക്കേണ്ട അകലം)
മുളക്: 200 മീറ്റര്‍ (മറ്റുള്ള ചീരയിനങ്ങളില്‍നിന്നും കാപ്സിക്കം പോലുള്ള ഇനങ്ങളില്‍നിന്നും സ്വീകരിക്കേണ്ട അകലം)
വഴുതന: 100 മീറ്റര്‍ (മറ്റുള്ള ചീരയിനങ്ങളില്‍നിന്നും സ്വീകരിക്കേണ്ട അകലം).
ചീര: 200 മീറ്റര്‍: (മറ്റുള്ള ചീരയിനങ്ങളില്‍നിന്നും സ്വീകരിക്കേണ്ട അകലം)
പയര്‍ വര്‍ഗ്ഗങ്ങള്‍: 25 മീറ്റര്‍  (മറ്റുള്ള ഇനങ്ങളില്‍നിന്നും സ്വീകരിക്കേണ്ട അകലം)
വെള്ളരി വര്‍ഗ്ഗങ്ങള്‍: 400 മീറ്റര്‍ (കാട്ടുചെടികളില്‍നിന്നും ഓരോഗ വിളകളുടെയും മറ്റുള്ള ഇനങ്ങളില്‍നിന്നുമുള്ള അകലം)

സര്‍ട്ടിഫൈഡ് വിത്തിനും ഫൌണ്ടേഷന്‍ വിത്തിനും പാലിക്കേ അകലം വ്യത്യസ്തമാണ്. വിത്തിനായി തെരഞ്ഞെടുക്കുന്ന കായകളുടെ ഞെട്ടുഭാഗത്തെ വിത്തുകള്‍ വണ്ണമുള്ളതും നീളംകുറഞ്ഞതുമായ കായ്കളും, തുമ്പുഭാഗത്തെ വിത്തുകള്‍ വണ്ണംകുറഞ്ഞതും നീളമുള്ളതുമായ കായ്കളും, നടുഭാഗത്തെ വിത്തുകള്‍, വണ്ണവും നീളമുള്ളതുമായ കായ്കളും ഉല്‍പ്പാദിപ്പിക്കുമെന്ന് പഴമക്കാര്‍ പറയാറുണ്ട്. മണ്ണിന്റെ വളക്കൂറും കീടരോഗബാധയും കാലാവസ്ഥയും ആശ്രയിച്ചാണ് വിത്തിന്റെ ഉല്‍പ്പാദനക്ഷമത. 
(കണ്ണൂര്‍ പെരിങ്ങോം-വയക്കര കൃഷിഭവന്‍, കൃഷി അസിസ്റ്റന്റാണ് ലേഖകന്‍)ramesanperool@gmail.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top