25 April Thursday

തെങ്ങും ശാസ്‌ത്രീയ വളപ്രയോഗവും

രവീന്ദ്രൻ തൊടീക്കളംUpdated: Sunday Sep 4, 2022


മഴയെ ആശ്രയിച്ചു കൃഷി ചെയ്യുന്ന തോട്ട ങ്ങളിൽ വളം ചേർക്കുന്ന സമയമാണിത്‌. തെങ്ങുകൾക്ക്‌ ശാസ്ത്രീയമായ രീതിയിൽ ആവശ്യമായി വരുന്ന ജൈവ വളം മുഴുവനായും രാസവളങ്ങൾ രണ്ടു ഗഡുക്കളായും നൽകുന്നതാണ് നല്ലത്. ഒന്നാം ഗഡു മൂന്നിൽ ഒരു ഭാഗം മെയ്–- ജൂൺ മാസത്തിലും രണ്ടാം ഗഡു മൂന്നിൽ രണ്ടു ഭാഗം സെപ്തംബർ–- -ഒക്ടോബർ മാസത്തിലും നൽകാം.

തെങ്ങിന്റെ കടക്കൽ നിന്ന് രണ്ട് മീറ്റർ വ്യാസാർധത്തിൽ 25 സെന്റീമീറ്റർ ആഴത്തിൽ തടം തുറന്ന് ആദ്യം കുമ്മായം ഇടാം. പൊതുശുപാർശയുടെ അടിസ്ഥാനത്തിൽ ഒരു കിലോഗ്രാം കുമ്മായം ഒരു തെങ്ങിന് ആവശ്യമാണ്. മൂന്ന് വർഷം പ്രായമായ ഒരു തെങ്ങിന് 25 കിലോഗ്രാമിൽ തുടങ്ങി 50 കിലോഗ്രാം വരെ ജൈവ വളം  ആവശ്യമാണ്. ചാണകം കമ്പോസ്റ്റ്, പിണ്ണാക്ക്‌ തുടങ്ങിയവയാണ്‌ സാധാരണ ഉപയോഗിക്കുന്ന ജൈവ വളങ്ങൾ. ജൈവ വളങ്ങൾ അഴുകി ചേർന്നാൽ ഒന്നാം ഗഡു രാസവളപ്രയോഗമാകാം. നാടൻ ഇനങ്ങൾക്കും സങ്കര ഇനങ്ങൾക്കും വേറിട്ട രീതിയിലുള്ള വളപ്രയോഗമാണുള്ളത്‌. 

രണ്ടാമത് വളപ്രയോഗം കഴിഞ്ഞാൽ തെങ്ങിൻ തടം പൂർണമായും മൂടണം. ജലസേചന സൌകര്യമുള്ള തോട്ടങ്ങളിൽ ഏപ്രിൽ–-മെയ്‌, ആഗസ്‌ത്‌–-സെപ്‌തംബർ, ഡിസംബർ–-ജനുവരി, ഫെബ്രുവരി–-മാർച്ച്‌  എന്നിങ്ങനെ നാല് തവണകളായി വളം ചേർക്കുന്നതാണ് നല്ലത്. എല്ലാ വർഷവും ഇത്‌ തുടരണം. കൃഷിഭവനുകളിൽ ഇതിനാവശ്യമായ മാർഗനിർദേശങ്ങൾ ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top