06 July Sunday

മൈക്രോഗ്രീൻ എളുപ്പം തയ്യാറാക്കാം

വീണാറാണി ആർUpdated: Wednesday Apr 1, 2020


മൈക്രോഗ്രീൻ എന്ന പേര് കേൾക്കുമ്പോൾ ഏതോ ന്യൂജെൻ വിളയാണെന്നേ തോന്നൂ. എന്നാൽ, വിത്ത് മുളച്ച് പതിനഞ്ച് ദിവസംമാത്രം പ്രായമുള്ള തൈകളാണ് മൈക്രോഗ്രീൻ. നീളം കുറഞ്ഞ തണ്ടും രണ്ട് ബീജപത്രങ്ങളും രണ്ട് കുഞ്ഞിലകളുമാണ്‌ മൈക്രോഗ്രീന്റെ കൈമുതൽ.

ജീവകം സിഎ, കെ, ഇ എന്നിവയ്‌ക്കൊപ്പം ധാതുക്കളുടെയും കലവറയാണ്. ഒന്നരയിഞ്ചിൽ താഴെ മാത്രം പൊക്കമുള്ള മൈക്രോഗ്രീനിൽ ഒരുവിധ കീടനാശിനിയും ഉണ്ടെന്ന പേടിയും വേണ്ട.

നെല്ല്,ചോളം,തിന,പയറുവർഗങ്ങൾ,കടുക് തുടങ്ങി പ്രാദേശികമായി ലഭിക്കുന്ന ഏത് വിത്തും മൈക്രോഗ്രീൻ തയ്യാറാക്കാൻ ഉപയോഗിക്കാം.  ഫ്ളാറ്റിൽ താമസിക്കുന്നവർക്കുപോലും മൈക്രോഗ്രീൻ തയ്യാറാക്കാം.

സുഷിരങ്ങളിട്ട ഒരു പ്ലാസ്റ്റിക് ട്രേതന്നെ മൈക്രോഗ്രീൻ കൃഷിക്ക് ധാരാളം. മണ്ണും ഉണങ്ങിപ്പൊടിഞ്ഞ കമ്പോസ്റ്റും ഒരേ അനുപാതത്തിൽ ചേർത്ത് വിത്ത് പാകാം. 8 മണിക്കൂർ കുതിർത്ത വിത്താണ് പാകാൻ ഉപയോഗിക്കേണ്ടത്. ട്രേയുടെ എല്ലാഭാഗത്തും വരത്തക്കവണ്ണം കുറച്ച് വിത്ത് മാത്രം വിതച്ചാൽ മതി. വിത്തിനുമുകളിൽ നേരിയ കനത്തിൽ മണ്ണിടണം. നേർത്ത നന നൽകാം. മുളച്ച് വരുന്ന തൈകൾക്ക് രണ്ടില പ്രായമായാൽ മൈക്രോഗ്രീനിന്റെ വിളവെടുപ്പ് സമയം. വളർച്ച കൂടുന്നതനുസരിച്ച് മൈക്രോഗ്രീനിന്റെ പോഷകഗുണം കുറയും. ഉലുവയും കടുകും പയറും ഉൾപ്പെടെ അടുക്കളയിലും ഏത് വിത്തും മൈക്രോഗ്രീനാക്കി നോക്കൂ. വിജയം
സുനിശ്ചിതം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top