16 April Tuesday

കേരളത്തിലെ കായലുകൾക്ക്‌ ഭീഷണിയായി വിദേശ കല്ലുമ്മേക്കായ

വെബ് ഡെസ്‌ക്‌Updated: Sunday Apr 5, 2020


തിരുവനന്തപുരം > തെക്കൻഅമേരിക്കയുടെ തീരങ്ങളിൽ മാത്രംകാണുന്ന ചാരുകല്ലുമ്മേക്കായ കേരളത്തിലെ കായലുകളിൽ ആധിപത്യം  സ്ഥാപിക്കുന്നതായി പഠനങ്ങൾ. ഓഖി ചുഴലിക്കാറ്റിന് ശേഷമാണ്‌ കായലുകളിൽ ഇവയുടെ സാന്നിധ്യം തിരിച്ചറിയാനായത്‌ . 

ഇവയുടെ സാന്നിധ്യം കായലുകളെ ജൈവ വൈവിധ്യത്തെ    പ്രതികൂലമായിബാധിക്കാൻ ഇടയുണ്ടെന്ന്‌ ഗവേഷകർ അഭിപ്രായപ്പെടുന്നു. കേരള സർവ്വകലാശാലയിലെ അക്വാട്ടിക് ബയോളജി വിഭാഗത്തിലെ ഡോ. എ ബിജുകുമാർ, ഡോ രവിനേഷ്, ഇംഗ്ലണ്ടിലെ വെയിൽസ് മ്യൂസിയത്തിലെ ഗ്രഹാം ഒലിവർ, സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിലെ എസ് കെറ്റാൻ, ട്രാവൻകൂർ നേച്ചർഹിസ്റ്ററി സൊസൈറ്റിയിലെ ഡോകലേഷ് സദാശിവൻ എന്നിവരാണ് പഠനത്തിന് നേതൃത്വം നൽകിയത്.

തെക്ക്കഠിനംകുളം കായൽ, പരവൂർ, ഇടവ-നടയറ, അഷ്ടമുടി, കായംകുളം, വേമ്പനാട്, ചേറ്റുവ, പൊന്നാനി കായലുകളിലാണ്‌ ‘വരത്തൻ’കല്ലുമ്മേക്കായയുടെ സാന്നിധ്യം കണ്ടെത്തിയത്‌. എന്നാൽ ഇവയുടെ എണ്ണം ചതുരശ്രമീറ്ററിൽ 11,384 എണ്ണം വരെയുള്ള അഷ്ടമുടികായലിലാണ്‌  വരത്തൻകല്ലുമ്മേക്കായ (ശാസ്ത്രനാമം: Mytella strigata)  കൂടുതൽ പ്രശ്നങ്ങൾസൃഷ്ടിച്ചിരിക്കുന്നത്.  പച്ചപുറം തോടുള്ള പച്ചകല്ലുമ്മേക്കായ, തവിട്ടുനിറമുള്ള പുറംതോടുള്ള തവിട്ടുകല്ലുമ്മേക്കായ എന്നിവയാണ് കേരളത്തിലെ പാറക്കെട്ടുള്ള കടൽതീരത്തിൽ സ്വാഭാവികമായി കാണപ്പെടുന്നത്.

ഓരുജലത്തിലും ശുദ്ധജലത്തിൽവരെയും കടന്നുകയറുകയും, മികച്ച പ്രജനനശേഷിയും പാരിസ്ഥിതിക അനുകൂലനങ്ങളും പ്രകടിപ്പിക്കുകയുംചെയ്യുന്ന ചാരുകല്ലുമ്മേക്കായ അഷ്ടമുടികായലിലെ തദ്ദേശീയ കല്ലുമ്മേക്കായകളെ
പൂർണ്ണമായും ഇല്ലാതാക്കിയതായി ഗവേഷകർ പറയുന്നു. അഷ്ടമുടികായലിലെ മത്സ്യതൊഴിലാളികളുടെ പ്രധാന ജീവസന്ധാരണമാർഗ്ഗം കക്കവാരലാണ്. എന്നാൽ ചാരുകല്ലുമ്മേക്കായ ക്രമേണ കായലിന്റെ അടിത്തട്ടിൽകാണുന്ന കക്കകൾക്ക്മേലും അധീശത്വം സ്ഥാപിക്കാൻ തുടങ്ങിയിരിക്കുന്നു. ഒരേസമയംപാറകളിൽ പറ്റിപ്പിടിക്കാനും, മണലും ചെളിയും ഉള്ള അടിത്തട്ടിൽ ജീവിക്കാനുമുള്ള വഴക്കം ഇവയ്ക്കു തദ്ദേശീയ കല്ലുമ്മേക്കായ, കക്കകൾഎന്നിവക്ക്മേൽ ആധിപത്യംസ്ഥാപിക്കാൻ അവസരംഉണ്ടാക്കുന്നു. നിലവിൽ നീണ്ടകര, ശക്തികുളങ്ങര ഹാർബറുകളിലും തീരപ്രദേശങ്ങളിലെ പാറകളിലും തദ്ദേശീയ ജീവികളെ മാറ്റി ഇവയുടെ ആധിപത്യമാണ് കാണാൻആവുന്നത്.

വിദേശകല്ലുമ്മേക്കായക്ക്  തദ്ദേശീയ കല്ലുമ്മേക്കായകളുമായുള്ള രൂപസാദൃശ്യം നേരത്തെ ഇവയെ കണ്ടെത്താതിരിക്കാനുള്ള കാരണംആകാം. കേരളത്തിൽ പലകായലുകളിലും ഇവ മത്സ്യകൃഷികൂടുകളിലും വലകളിലും മറ്റും പറ്റിപ്പിടിച്ചു ഏറെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.ഇതൊക്കെവിദേശചാരുകല്ലുമ്മേക്കായ കേരളത്തിലെകായലുകളിലെമത്സ്യതൊഴിലാളികളുടെജീവസന്ധാരണമാർഗ്ഗങ്ങൾക്കു വെല്ലുവിളിഉയർത്താം എന്ന്മാത്രമല് ലനിലവിൽ വിവിധ കാരണങ്ങളാൽ ഭീഷണികൾ നേരിടുന്ന കായൽ ജൈവവൈവിധ്യത്തിന്മേൽ സമ്മർദ്ദം വർധിപ്പിക്കുമെന്നും പഠനത്തിന് നേതൃത്വം നൽകിയ പ്രൊഫ. ബിജുകുമാർ പറഞ്ഞു

വിദേശകപ്പലുകളിൽപറ്റിപ്പിടിച്ചും അവയിലെ വെള്ളത്തിൽ (ബാലസ്റ്റ്വാട്ടർ) ഉൾപ്പെട്ടും ഇവ കേരളത്തിലെ ഹാർബറുകളിൽ എത്തിയതാവാം  എന്നാണ്‌  കരുതുന്നത്‌. തീരക്കടലിൽ നിന്ന് കായലുകളിലേക്കു കയറുന്ന ബോട്ടുകളിൽ പറ്റിപ്പിടിച്ചു ഇവകായലുകളിൽ എത്തിച്ചേർന്നതാകാം.

കേരളതീരത്ത് ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റ് ചാരുകല്ലുമ്മേക്കായകളെ കായലുകളിലേക്കു വ്യാപകമായി എത്തിച്ചതാവാംഎന്നും അനുകൂലസാഹചര്യങ്ങൾ മുതലെടുത്ത് ഇവ കായലുകളിൽ അധീശത്വംസ്ഥാപിച്ചതാവാം എന്നും ഗവേഷകസംഘം അഭിപ്രായപ്പെടുന്നു. വരത്തൻ കല്ലുമ്മേക്കായകളെ ഓഖിക്കുശേഷമാണ് കാണുന്നതെന്ന് മത്സ്യത്തൊഴിലാളികളും സാക്ഷ്യപ്പെടുത്തുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top